കറുകപ്പുത്തൂരില്‍ വീട് നിര്‍മ്മാണ ജോലിക്കിടെയുണ്ടായ അപകടത്തില്‍ തല തകര്‍ന്ന് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
ചാലിശ്ശേരി കവുക്കോട് സ്വദേശി തട്ടാന്‍ വീട്ടില്‍ മണി ആണ് മരിച്ചത്. 53 വയസായിരുന്നു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം. കറുകപുത്തൂരില്‍ പെരിങ്ങോട് റോഡിലായി പണി പുരോഗമിക്കുന്ന വീട്ടില്‍ നിര്‍മ്മാണ ജോലിക്ക് എത്തിയതായിരുന്നു മണി. ജോലിക്കിടെ രണ്ടാം നിലയോട് ചേര്‍ന്ന ഭാഗത്തെ കോണ്‍ക്രീറ്റ് പാളി മണിയുടെ തലയിലേക്ക് അടര്‍ന്ന് വീഴുകയായിരുന്നു. അപകടത്തില്‍ മണിയുടെ തല രണ്ട് ഭാഗമായി പിളര്‍ന്ന് വേര്‍പ്പെട്ടു. സംഭവ സ്ഥലത്ത് വച്ച് തന്നെ മണി തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു.
ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു ചാലിശ്ശേരി റോയല്‍ ഡന്റല്‍ കോളേജ് ജീവനക്കാരി കുഞ്ഞുമോള്‍ ആണ് ഭാര്യ. ഹിമ, വിഷ്ണു എന്നിവര്‍ മക്കളാണ്.
ADVERTISEMENT