സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു

ദേശമംഗലം വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിനി 13 വയസുള്ള വിനീതയാണ് മരിച്ചത്. ദേശമംഗലം പതിമൂന്നാം വാര്‍ഡിലെ ഉണ്ണിക്കുന്ന് ഉന്നതി പ്രദേശത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുരളി – ആതിര ദമ്പതികളുടെ മകളാണ്. ഇന്ന് ഉച്ചയ്ക്ക് സ്‌കൂളില്‍ വെച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ വരവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. ഹൃദയസബന്ധമായ രോഗമുള്ള ആതിരയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സിച്ചു വരികയായിരുന്നു. ഏറെ കാലങ്ങളായി കുട്ടിയുടെ കുടുംബം ഇവിടെ താമസിച്ചുവരുന്നു. ഏക സഹോദരന്‍ വിനീത് തമിഴ്നാട്ടില്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും.

 

ADVERTISEMENT
Malaya Image 1

Post 3 Image