കുന്നംകുളം പുതിയ ബസ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ബുധനാഴ്ച്ച് വൈകീട്ടായിരുന്നു സംഭവം. യാത്രക്കാര്‍ ഇടപെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. പുതിയ ബസ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും ഇവിടെ പോലീസില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി യാത്രക്കാരും വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരും പറയുന്നു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷവും സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളും രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തരമായി പോലീസ് എയ്ഡ് പോസ്റ്റില്‍ പോലീസിനെ നിയമിക്കണമെന്ന് യാത്രക്കാരും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ആവശ്യപ്പെട്ടു.
ADVERTISEMENT