പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ദീപക്കാഴ്ച ഒരുക്കി

ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ദീപക്കാഴ്ച ഒരുക്കി. ഗുരുവായൂര്‍ ദേവസ്വത്തിന്റേയും കൊല്ലം ചവറ മഹാലക്ഷ്മി വിളക്ക് സമിതിയുടെയുടെയും സഹകരണത്തോടെ വടക്കേനടയില്‍ ക്ഷേത്രക്കുളത്തിന് പരിസരത്താണ് പ്രത്യേക ദീപക്കാഴ്ച ഒരുക്കിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണ സമിതിയംഗം സി.മനോജ് എന്നിവര്‍ ചേര്‍ന്ന് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അഡ്വ. സി. രാജഗോപാല്‍, വര്‍ക്കിംഗ് കണ്‍വീനര്‍ ഡോ. കെ.ബി. പ്രഭാകരന്‍, ശ്രീകുമാര്‍. പി. നായര്‍, മധു. കെ. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT