തൃത്താലയില്‍ നിന്നും 40.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം തൃത്താല എക്‌സൈസ് പിടികൂടി

തൃത്താലയില്‍ നിന്നും 40.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം തൃത്താല എക്‌സൈസ് പിടികൂടി
തൃത്താല എക്‌സ്സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ മനോജ്കുമാറും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൃത്താല കനാല്‍ റോഡില്‍ നിന്നും സ്‌കൂട്ടറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് താമരശ്ശേരി കൊടുവള്ളി സ്വദേശി പറമ്പത്ത്കാവ് കിളച്ചാര്‍ വീട്ടില്‍ ശ്രീരൂപ് , മലപ്പുറം തിരൂര്‍ കാട്ടിപ്പരുത്തി സ്വദേശി കാവുംപുറം അഴീക്കാട്ടില്‍ വീട്ടില്‍ ശ്രീരാഗ് എന്നിവരെ തൃത്താല എക്‌സൈസ് അറസ്റ്റ് ചെയ്തു .അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജയരാജന്‍ ഇ, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ അരുണ്‍ പി, നിഖില്‍ പി കെ, അനസ് മുഹമ്മദ്, ഹരിപ്രസാദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു

ADVERTISEMENT