24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery തൃശൂര്‍ അതിരൂപതയിലെ വൈദികരുടെ സ്ഥലമാറ്റത്തിന്റെ പട്ടിക തയ്യാറായി

തൃശൂര്‍ അതിരൂപതയിലെ വൈദികരുടെ സ്ഥലമാറ്റത്തിന്റെ പട്ടിക തയ്യാറായി

തൃശൂര്‍ അതിരൂപതയിലെ വൈദികരുടെ സ്ഥലമാറ്റത്തിന്റെ പട്ടിക തയ്യാറായി. വികാരിമാര്‍, സഹ വികാരിമാര്‍ എന്നി ചുമതലകള്‍ വഹിച്ചിരുന്ന വൈദികരെയാണ് സ്ഥലം മാറ്റം നല്‍കി പുതിയ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ചൂണ്ടല്‍ സാന്‍തോം ഇടവക വികാരിയായിരുന്ന ഫാ.സനോജ് അറങ്ങശ്ശേരിയെ ക്രൈസ്റ്റ് വില്ല ഡയറക്ടര്‍, ആബാ റിന്യൂവല്‍  സെന്റര്‍ ഫിനാന്‍സ് ഓഫീസര്‍ തുടങ്ങിയ ചുമതലകളിലേക്ക് മാറ്റിയപ്പോള്‍ ഫാ ഡേവീസ് പുലിക്കോട്ടില്‍ സീനിയറാണ് ചൂണ്ടല്‍ ഇടവകയുടെ പുതിയ വികാരി. മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ ഫാ. ഫ്രാന്‍സിസ് ആളൂരിനെ വികാരിയായി നിശ്ചയിച്ചു. നിലവില്‍ വികാരിയായിരുന്ന ഫാ. ഷാജു ഊക്കനെ ചിറ്റിശ്ശേരി ഇടവകയുടെ വികാരിയായി ചുമതല നല്‍കി. അതിരൂപതയിലെ 143 വികാരിമാര്‍ക്കാണ് പുതിയ ചുമതലകള്‍ നല്‍കിയിട്ടുള്ളത്. നവവൈദികര്‍ ഉള്‍പ്പെടെ 64 സഹവികാരിമാര്‍ക്കും പുതിയ ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!