സാഹിത്യ സംഗമം നടത്തി

സി പി ഐ എം കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മെയ് നാലിന് 5000 പേരെ അണിനിരത്തിക്കൊണ്ട് നടത്തുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാര്‍ത്ഥം സാഹിത്യ സംഗമം നടത്തി.കല്ലുംപുറം സെന്ററില്‍ നടന്ന സാഹിത്യ സംഗമത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ ഗാനരചയിതാവ് ബി. കെ ഹരിനാരായണന്‍ നിര്‍വഹിച്ചു. പ്രശസ്ത – നാടക കഥകളി കലാകാരന്‍ പീശപ്പിള്ളി രാജീവന്‍ മുഖ്യ അതിഥിയായി. രഘു മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ കലാ – സാഹിത്യ-സാമൂഹിക രാഷ്ട്രീയ മേഖലയില്‍ ഉള്ള ഡോക്ടര്‍ ഉമ്മര്‍ അലി , സുധീര്‍ പെരുമ്പിലാവ്, മുഹമ്മദ് പട്ടിക്കര, ശിവന്‍ കടവല്ലൂര്‍, ഡോക്ടര്‍ ജിജി പോള്‍, മുഹമ്മദ് കുട്ടി ശാന്തിപ്പറമ്പില്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT