കുന്നംകുളം ഇട്ടിമാണി ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം മരണപ്പെട്ട ചിറമനേങ്ങാട് സ്വദേശി ഇല്യാസിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് ചിറമനേങ്ങാട് പൗരാവലി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. അയ്യൂബ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ സദസ്സിന്റെ ഉദ്ഘാടനം ഗിന്നസ് സത്താര്‍ ആദൂര്‍ നിര്‍വഹിച്ചു. ഇല്യാസ് കുടുംബ സഹായ സമിതി ചെയര്‍മാന്‍ എം.എച്ച് നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ഷറഫു പന്നിത്തടം, പ്രകാശന്‍ പേങ്ങാട്ടുപാറ, അഷറഫ്, യാവുട്ടി ചിറമനേങ്ങാട്, സലീം പഴുന്നാന, സാബിര്‍ ഖാസിമി,
എം.എം ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. ജസീര്‍ ചിറമനേങ്ങാട് സ്വാഗതവും എം.എം അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
Home Bureaus Kunnamkulam ചികിത്സാ പിഴവ് മൂലം യുവാവ് മരിച്ച സംഭവം; ആശുപത്രിക്കു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു