വാഹനം ഇടിച്ച് പരിക്കേറ്റ മുള്ളന്‍ പന്നിക്ക് രക്ഷകരായി നാട്ടുകാര്‍

ഗുരുവായൂരില്‍ വാഹനം ഇടിച്ച് പരിക്കേറ്റ മുള്ളന്‍ പന്നിക്ക് നാട്ടുകാര്‍ രക്ഷകരായി. തൈക്കാട് മില്ലും പടിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മുള്ളന്‍ പന്നിയെ വാഹനമിടിച്ചത്. പരിക്കേറ്റ മുള്ളന്‍ പന്നി പരിഭ്രമിച്ച് തൊട്ടടുത്തുള്ള കടവരാന്തയിലേക്ക് ഓടി കയറി. കടതുറക്കാനെത്തിയവരെ കണ്ടതോടെ രക്ഷപ്പെടാനുള്ള തന്ത്രപ്പാടിനിടയില്‍ സമീപത്തെ മതികെട്ടിനിടയിലേക്ക് ചാടികയറി. ഇതില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കുടുങ്ങി കിടന്ന മുള്ളന്‍പന്നിയെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍, റിയാസ് ഫാല്‍ക്കണ്‍, ഷക്കീര്‍ രാമനത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഏറെ പാടുപെട്ടാണ് രക്ഷപ്പെടുത്തിയത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.

ADVERTISEMENT