വെന്മേനാട് എം.എ.എസ്.എം. സ്കൂള്‍ സ്ഥാപക മാനേജര്‍ എം.കെ. മുഹമ്മദ് ഹാജി അനുസ്മരണവും സ്കൂളിന്റെ അറുപതാം വാര്‍ഷിക സുവനീര്‍ പ്രകാശനവും നടത്തി. മണലൂര്‍ എം.എല്‍.എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എം.എം. റെജീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം.എല്‍.എ. കെ.വി അബ്ദുള്‍ ഖാദര്‍, അനുസ്മരണ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.ജെ. ഷാജന് മാസ്റ്റര്‍ വജ്ര ജൂബിലി സുവനീര്‍ – ‘വജ്രദീപ്തി’ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് യുഎഇ ഷെയ്ക്ക് ബാബ സായിദ് ബിന്‍ സുല്‍ത്താന്റെ പേരിലുള്ള പുരസ്കാരം മാനേജര്‍ പ്രതിനിധി എം.കെ. മുഹമ്മദ് മുനീര്‍ ഏറ്റുവാങ്ങി. എസ്.എസ്.എല്‍.സി. ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരേയും യുഎസ്എസ് വിജയം വരിച്ചവരേയും മുരളി പെരുനെല്ലി എംഎല്‍എ ആദരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ സുധ കെ, ദ്രൗപതി, ഹബീബ് പോക്കാക്കില്ലത്ത്, പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് സിംല, സുവനീര്‍ കമ്മറ്റി ചെയര്മാന് റഹ്മാന് തിരുനല്ലൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.