28.4 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Kechery ബ്ലൂമിംഗ് ബഡ്‌സ് ബെഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ മധുരവനം പദ്ധതിക്ക് തുടക്കം

ബ്ലൂമിംഗ് ബഡ്‌സ് ബെഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ മധുരവനം പദ്ധതിക്ക് തുടക്കം

11

വെള്ളിതിരുത്തി ബ്ലൂമിംഗ് ബഡ്‌സ് ബെഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ മധുരവനം പദ്ധതിക്ക് തുടക്കമായി.പ്രകൃതിസ്‌നേഹവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി ഒരുക്കുന്ന മധുരവനം പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് നിര്‍വഹിച്ചു.വിദ്യാര്‍ത്ഥികളില്‍ പ്രകൃതിയോടുള്ള സ്‌നേഹവും പരിസ്ഥിതി സംരക്ഷണബോധവും വളര്‍ത്തുന്നതിനൊപ്പം ഫലവൃക്ഷങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മധുരവനം ഒരുക്കുന്നത്. വിവിധ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതിയുമായി അടുത്തിടപഴകാനും സംരക്ഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അവസരമൊരുങ്ങും. മധുരവനം പദ്ധതിയിലൂടെ ആരോഗ്യകരമായ ഭാവിയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് വിദ്യാലയം മുന്നോട്ടു വെയ്ക്കുന്നത് സ്‌കൂള്‍ മാനേജര്‍ ഫാ. സ്‌കറിയ ഒ.ഐ.സി, വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി, മധുരവനം പദ്ധതി കോര്‍ഡിനേറ്റര്‍ ടി.എസ് സുരേഖ, ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍, അധ്യാപകരായ ധന്യ മുരളീധരന്‍, കെ.പി രജനി, റീബ മിജു എന്നിവര്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!