പന്നിത്തടം മാത്തൂര്‍ ശിവക്ഷേത്രത്തില്‍ മഹാശിവരാത്രി വിവിധ ചടങ്ങുകളോടെ വിപുലമായി ആഘോഷിക്കും. പന്നിത്തടം ഐഎന്‍ടിയുസി ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ കാലത്ത് 10 മണി മുതല്‍ 18മത് പ്രസാദ ഊട്ടും ഉണ്ടായിരിക്കും. വൈകീട്ട് ടീം എസ്.ബി.സെഡ് ന്റെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



