മഹാത്മാഗാന്ധി കുടുംബ സംഗമവും എസ്.എസ്.എല്‍.സി പ്ലസ് ടു വിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു

 

കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം പത്തൊമ്പതാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി കുടുംബ സംഗമവും എസ്.എസ്.എല്‍.സി പ്ലസ് ടു വിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എം.കെ.രഘു അധ്യക്ഷനായി. മുതിര്‍ന്ന നേതാക്കളായ എം.സി.ഭാസ്‌കരന്‍ പത്‌നാഭന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു കെ.പി.സി.സി മെമ്പര്‍ നിഖില്‍ ദാമോദരന്‍, യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ് , ബ്ലോക്ക് ഭാരവാഹികളായ എന്‍. കെ.കബീര്‍, പി.എസ്.സുനീഷ്, കെ.ഗോവിന്ദന്‍കുട്ടി,പഞ്ചായത്ത് മെമ്പര്‍ സതി മണികണ്ഠന്‍, വാര്‍ഡ് പ്രസിഡന്റ് റസാക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT