മഹാത്മ ഗാന്ധി കുടുംബ സംഗമം നടത്തി

കാട്ടകാമ്പല്‍ രാമപുരം 2 വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ ലീല മാണ്ടള്‍ വസതിയില്‍ മഹാത്മ ഗാന്ധി കുടുംബ സംഗമം നടത്തി. വാര്‍ഡ് പ്രസിഡന്റ് അലി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു കെ പി സി സി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത് ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ തൊഴിലുറപ്പ് തൊഴിലാളിള്‍, എസ് എസ് എല്‍സ ി, പ്ലസ് ടു വിജയം വരിച്ച് വിദ്യാര്‍ത്ഥികള്‍ എന്നിവരെ കെ ജയശങ്കര്‍, മണ്ഡലം പ്രസിഡന്റ് എം എം അലി പഞ്ചായത്ത് അംഗം എം എ അബ്ദുള്‍ റഷീദ് എന്നിവര്‍ അനുമോദിച്ചു. പഞ്ചായത്ത് അംഗങ്ങള്‍ ആയ എം എസ് മണികണ്ഠന്‍, പ്രമീള രാജന്‍, ശ്രാവണ്‍, ധന്യമണികണ്ഠന്‍, ഉദയ ശങ്കര്‍, സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT