മഹിളാ കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മഹിള സാഹസ് എന്ന പേരില്‍ പൂവ്വത്തൂര്‍ വ്യാപാരഭവനില്‍ സംഘടിപ്പിച്ച ക്യാമ്പിന് മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മീര ജോസ് പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. ബ്ലോക്ക് പരിധിയിലെ അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി 50 ഓളം വനിതകളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ക്യാമ്പ് മഹിളാ കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് ടി നിര്‍മ്മല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മീര ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി സി.ബി.ഗീത മുഖ്യാതിഥിയായി.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈദ മുഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
ADVERTISEMENT