കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ തുലാമാസത്തിലെ മുപ്പെട്ടു ശനിയാഴ്ച നടത്തുന്ന ഏകദശാരുദ്രം ഭക്തി നിര്‍ഭരമായി. ക്ഷേത്രം തന്ത്രി തെക്കേടത്ത് ശശിധരന്‍ നമ്പൂതിരി, അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരി, ആമല്ലൂര്‍ നാരായണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഏകദശാരുദ്രത്തിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങായ വസോര്‍ധാരയ്ക്കു ശേഷം അഭിഷേകവും നടന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബിദാസ്, ക്ഷേത്രം സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ട്രഷറര്‍ ഭാസ്‌കര കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT