ജീവിതശൈലി രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സിപിഐഎം ചിറ്റാട്ടുകര ലോക്കല്‍ സമ്മേളനത്തിന്റെ മുന്നോടിയായി തൃശ്ശൂര്‍ വിറ്റ ഡയഗ്‌നോസ്റ്റിക്‌സ് ലാബോറട്ടറിയുടെ സഹകരണത്തോടെ ജീവിതശൈലി രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബ്രഹ്‌മകുളം അബ്ദുള്‍ റഹ്‌മാന്‍ പീടിക പരിസരത്ത് വെച്ച് നടന്ന ക്യാമ്പ് എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് ഉദ്ഘാടനം ചെയ്തു. ചിറ്റാട്ടുകര ലോക്കല്‍ സെക്രട്ടറി പി.ജി സുബിദാസ് അധ്യക്ഷനായി. ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, ഹീമോഗ്ലോബിന്‍ എന്നിവയുടെ സൗജന്യ പരിശോധന നടന്നു.

ADVERTISEMENT
Malaya Image 1

Post 3 Image