32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery ആലുവയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എളവള്ളി സ്വദേശി മരിച്ചു

ആലുവയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എളവള്ളി സ്വദേശി മരിച്ചു

82

ആലുവയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എളവള്ളി സ്വദേശി മരിച്ചു. ആലുവയില്‍ റോഡിലൂടെ നടന്നു പോകവേ ഓട്ടോറിക്ഷയിടിച്ച് ഗുരുതരമായി പരിക്കേറ്റ എളവള്ളി കാക്കശ്ശേരി ചേന്ദങ്ങര വീട്ടില്‍ സത്യനാണ് (54) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ റോഡിലൂടെ നടക്കുകയായിരുന്ന സത്യന്റെ ദേഹത്ത് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇടിച്ച ഓട്ടോറിക്ഷായില്‍ തന്നെ ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ തല റോഡിലിടിച്ച് സത്യന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആലുവ പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 9.30 ന് എളവള്ളി ക്രിമിറ്റോറിയത്തില്‍ നടക്കും പറവൂര്‍ ചിറ്റാറ്റുകര പിണ്ടിച്ചാലില്‍ വീട്ടില്‍ സിന്ധുമോളാണ് ഭാര്യ.

ADVERTISEMENT
error: Content is protected !!