26.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk ‘മലപ്പുറം ജില്ല വിഭജിക്കണം’; തിരൂരങ്ങാടി പ്രതിനിധി സമ്മേളനത്തില്‍ പ്രമേയവുമായി യൂത്ത് ലീഗ്

‘മലപ്പുറം ജില്ല വിഭജിക്കണം’; തിരൂരങ്ങാടി പ്രതിനിധി സമ്മേളനത്തില്‍ പ്രമേയവുമായി യൂത്ത് ലീഗ്

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തി പ്രമേയം അവതരിപ്പിച്ച് യൂത്ത് ലീഗ്. തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി തിരൂരങ്ങാടി ജില്ല വേണമെന്നാണ് പ്രമേയം. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

മുസ്ലീം ലീഗ് മുതിർന്ന നേതാക്കളായ പാണക്കാട് സാദിഖലി തങ്ങളും പി.എം.എ. സലാമും അടക്കമുള്ള മുതിർന്ന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഏറെ നാളായി വിവിധ കോണുകളിൽ നിന്ന് ഈ ആവശ്യം ഉയർന്നു വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി എ.പി, ഇ.കെ. സമസ്ത വിഭാഗങ്ങളും ജില്ലാ രൂപീകരണം, പുനഃക്രമീകരണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.

ഏഴ് താലൂക്കുകളാണ് മലപ്പുറം ജില്ലയിലുള്ളത്. അതിൽ നാല് താലൂക്കുകൾ ഉൾപ്പെടുന്ന ജില്ല രൂപീകരിക്കണം എന്നാണ് ആവശ്യം.

ADVERTISEMENT
error: Content is protected !!