പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമം; തൊഴിയൂര്‍ സ്വദേശി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തൊഴിയൂര്‍ വലിയ പറമ്പില്‍ 59 വയസ്സുള്ള ചന്ദ്രനെയാണ് വടക്കേക്കാട് ഇന്‍സ്‌പെക്ടര്‍ എം.കെ.രമേഷിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടറെ കൂടാതെ എസ്‌ഐമാരായ പി.പി.ബാബു , സാബു, എ.എസ്.ഐ.മാരായ സുരേഷ് കുമാര്‍, ഷിജു, സി.പി.ഒ. ബ്രിജിത്ത് എന്നിവരും ഉണ്ടായിരുന്നു.

ADVERTISEMENT