വില്‍പനയ്ക്ക് എത്തിച്ച 400 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

അകലാട് വില്‍പനയ്ക്ക് എത്തിച്ച 400 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. മുര്‍ഷിദാബാദ് സ്വദേശി അഹമ്മദ്
അലിയെയാണ് വടക്കേകാട് എസ്എച്ച്ഒ എം.കെ.രമേഷ്, എസ്‌ഐ – പി.പി.ബാബു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നു എന്ന് നേരത്തെ വിവരം ഉണ്ടായിരുന്നു. അകലാട് ബദര്‍പള്ളി അടിപ്പാതയ്ക്ക് സമീപം കഞ്ചാവ് കൈമാറാനായി എത്തിയപ്പോഴാണ് പിടിയിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ADVERTISEMENT