പെരുമ്പിലാവ് ആനക്കല്ലില്‍ മദ്യലഹരിയില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു

perumpilav attack

പെരുമ്പിലാവ് ആനക്കല്ലില്‍ മദ്യലഹരിയില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു.
പെരുമ്പിലാവ് ആനക്കല്ല് സ്വദേശി ചാലിശ്ശേരി വീട്ടില്‍ 40 വയസ്സുള്ള രതീഷിനാണ് വെട്ടേറ്റത്. സംഭവത്തില്‍ സുഹൃത്ത് ബാലകൃഷ്ണനെ കുന്നംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തതായ് സൂചന. ചൊവ്വാഴ്ച ് രാത്രി ഏഴരയോടെ ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്ന സുഹൃത്തുക്കളായ യുവാക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ബാലകൃഷ്ണന്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് യുവാവിനെ ആക്രമിക്കുകയായിരുന്നു എന്ന് പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ രതീഷ് ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കുന്നംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ADVERTISEMENT