ഞമനേങ്ങാട് ചക്കിത്തറയില്‍ മരത്തില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

ഞമനേങ്ങാട് ചക്കിത്തറയില്‍ മരത്തില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു. കാട്ടിശ്ശേരി സുകുമാരന്‍ മകന്‍ 53 വയസുള്ള ഷാജി ആണ് മരിച്ചത്. വെളളിയാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് അപകടം. ചക്കിത്തറ ഈഴുവപടിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ താഴെക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഡോള വെല്‍ഫെയര്‍ ആംമ്പുലന്‍സില്‍ കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാബിയാണ് ഭാര്യ. അതുല്ല്യ, അഞ്ജന എന്നിവര്‍ മക്കളാണ്.

ADVERTISEMENT