കടവല്ലൂര്‍ പാറപ്പുറത്ത് പാടത്തെ വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന്‍
മരിച്ചു. പാറപ്പുറം കൊട്ടിലിങ്ങല്‍ വളപ്പില്‍ 72 വയസ്സുള്ള ശ്രീരാമനെയാണ് തിങ്കളാഴ്ച വൈകീട്ട് വീടിനു സമീപമുള്ള പാടത്ത് വെള്ളത്തില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം നടത്തി. പരേതയായ തങ്കയാണ് ഭാര്യ. ആനന്ദ്, ജിഷ എന്നിവര്‍ മക്കളാണ്.