29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

220

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചൊവ്വല്ലൂര്‍പടി മന്നിക്കര പടിയത്ത് വീട്ടില്‍ സുനില്‍ കുമാര്‍(53) ആണ് മരിച്ചത്. കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 11 മണിയോടെ ചൊവ്വല്ലൂര്‍പടി കെ.ബി.എം റോഡിലായിരുന്നു അപകടം. സുനില്‍കുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അമിതവേഗത്തില്‍ എത്തിയ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സുനില്‍കുമാര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കിണര്‍ പണിക്കാരനാണ് പരേതന്‍. സുഗിതയാണ് ഭാര്യ. ഗായത്രി, ശ്രീലക്ഷ്മി, ആദികൃഷ്ണ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!