കോലിക്കരയില്‍ ലോറിയ്ക്കു പിറകില്‍ സ്‌കൂട്ടറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ഞായറാഴ്ച്ച രാവിലെയായിരുന്നു അപകടം. താമരയൂര്‍ സ്വദേശി 56 വയസുള്ള രാഘവനാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയ്ക്ക് പിറകില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ രാഘവനെ ആദ്യം പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.