പോര്‍ക്കുളം മങ്ങാട് സ്വദേശിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മങ്ങാട് വീട്ടില്‍ മോഹനന്റെ മകന്‍ 35 വയസ്സുള്ള മഹേഷിനെയാണ് കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 10.30-ഓടെ വീടിനടുത്തുള്ള മാധവന്റെ ആളൊഴിഞ്ഞ പറമ്പില്‍ സുഹൃത്തുക്കളുടെയും സഹോദരന്റെയും കൂടെ മഹേഷ് സംസാരിച്ച ഇരുന്നിരുന്നതായി പറയുന്നു. തുടര്‍ന്ന് എല്ലാവരും പിരിഞ്ഞുപോയി. വീട്ടിലെത്തിയ സഹോദരന്‍ മഹേഷിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഒരു മണിയോടെ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. കുന്നംകുളം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മഹേഷിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് കുന്നംകുളം മലങ്കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



