കാട്ടകാമ്പാല്‍ പഞ്ചായത്തിലെ ചിറയന്‍കാട് ഗൃഹനാഥന്‍ തോട്ടില്‍ വീണ് മരിച്ചു. കുറുമ്പൂര്‍ വീട്ടില്‍ ജയപാലന്‍(74) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിയോടെ ആടിന് പുല്ല് അരിയുന്നതിനായി പാപിരിത്തി പാടത്തേക്ക് പോയതായിരുന്നു. തിരികെ എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് രാത്രി 7.30 ഓടെ പാപ്പിരിത്തി പാടത്തെ തോട്ടില്‍ മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് കുന്നംകുളം അഷറഫ് കൂട്ടായ്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.