പതിനാലുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്തിക്കാട് സ്വദേശിക്ക് ഏഴ് വര്‍ഷം തടവും പിഴയും ശിക്ഷ

14 വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 42 കാരന് 7 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. അന്തിക്കാട് ആല്‍ ബസ് സ്‌റ്റോപ്പിന് സമീപം നാരായണംകാട്ടില്‍ വീട്ടില്‍ ജലീഷിനെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം 10 മാസം അധിക തടവ് അനുഭവിക്കണം.

ADVERTISEMENT