24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery തോട്ടില്‍ വീണ നാളികേരം എടുക്കാന്‍ ഇറങ്ങിയ ആളെ കാണാതെയായി

തോട്ടില്‍ വീണ നാളികേരം എടുക്കാന്‍ ഇറങ്ങിയ ആളെ കാണാതെയായി

തോട്ടില്‍ വീണ നാളികേരം എടുക്കാന്‍ ഇറങ്ങിയ ആളെ കാണാതെയായി. ബ്രഹ്‌മകുളം സ്വദേശി സത്യനെയാണ് (48) കാണാതായത്. ചിറ്റാട്ടുകര എളവള്ളി റെയില്‍വേ ക്രോസിന് സമീപത്തുള്ള കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോട്ടില്‍ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. തോട്ടിലൂടെ ഒഴുകി വരുന്ന നാളികേരം ശേഖരിക്കുന്നതിനിടയില്‍ തോട്ടിലേക്ക് വിഴുകയായിരുന്നു. ചുഴിയില്‍ അകപ്പെട്ട് വെള്ളത്തിന്റെ ഒഴുക്കില്‍ കാണാതാകുകയായിരുന്നു. ഗുരുവായൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും, പാവറട്ടി പോലീസും, നാട്ടുക്കാരും ചേര്‍ന്ന് തോട്ടില്‍ തിരച്ചല്‍ നടത്തുന്നുണ്ട്. കുന്നംകുളത്ത് നിന്നുള്ള സ്‌കൂബ ഡൈവേഴ്‌സ് സംഘാംഗങ്ങളും തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്.

 

ADVERTISEMENT
error: Content is protected !!