മണലി നാഷണല്‍ എല്‍.പി. സ്‌കൂളില്‍ നടത്തിയ ഞാറ് നടീല്‍ ഉത്സവം ശ്രദ്ധേയമായി. വിദ്യാലയ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൃഷിയിടത്തിലാണ് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചത്. കുന്നംകുളം താലൂക്ക് കാര്‍ഷിക വികസന ബാങ്കിന്റെയും, ചൂണ്ടല്‍ കൃഷിഭവന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ആന്റോ പോള്‍ അധ്യക്ഷനായി. കൃഷി ഓഫീസര്‍ പി.റിജിത്ത് പദ്ധതി വിശദീകരണം നടത്തി. കുന്നംകുളം താലൂക്ക് കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട ജോസഫ് ചാലിശ്ശേരി പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
ADVERTISEMENT