ദേശീയ പാത 66 മണത്തല അയിനപുള്ളിയിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാർ ദേശീയപാതയിലെ താത്കാലിക ഡിവൈഡറിൽ ഇടിച്ചാണ് അപകടം. 3 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം നെയ്യാറ്റിൻകര ബിജോയ്, സഹോദരി ഷീബ, ഷീബയുടെ മകൾ അന്ന എന്നിവർക്കാണ് പരിക്ക്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയിരുന്നു ഇവർ. പരിക്കേറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് താത്കാലികമായി നിർമിച്ച ഡിവൈഡറിൽ അപകടം നിത്യ സംഭവമാണ്. ഈ അടുത്തിടെ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.
ADVERTISEMENT