മണത്തല നേര്‍ച്ച; വ്യാഴാഴ്ച പുലര്‍ച്ചെ 6 മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

മണത്തല നേര്‍ച്ചയുടെ ഭാഗമായി വ്യാഴാഴ്ച പുലര്‍ച്ചെ 6 മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എസ്.എച്ച്.ഒ.-വി.വി.വിമല്‍ അറിയിച്ചു. എറണാകുളം,കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് പൊന്നാനി, കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്നവര്‍ ചേറ്റുവ പാലം എത്തുന്നതിന് മുന്‍പ് അഞ്ചാംകല്ലില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുല്ലശ്ശേരി, പാവറട്ടി, പഞ്ചാരമുക്ക്, ഗുരുവായൂര്‍, മമ്മിയൂര്‍, വടക്കേക്കാട്, പുത്തന്‍പള്ളി, പാലപ്പെട്ടി വഴി പോകേണ്ടതാണ്. പൊന്നാനി, കോഴിക്കോട്, കുന്നംകുളം ഭാഗത്തു നിന്നു എറണാകുളം ഭാഗത്തേയ്ക്ക് പോകുന്നവര്‍ ഗുരുവായൂര്‍, പഞ്ചാരമുക്ക്, പാവറട്ടി, മുല്ലശ്ശേരി വഴി പോകണമെന്നും എസ്.എച്ച്.ഒ. അറിയിച്ചു.

ADVERTISEMENT