24.8 C
Kunnamkulam
Thursday, August 6, 2026
Home CCTV Desk എല്‍ഡിഎഫ് ചിറ്റാട്ടുകര മേഖല തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

എല്‍ഡിഎഫ് ചിറ്റാട്ടുകര മേഖല തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

40

ഇടതുപക്ഷ ജനാധിപത്യമുന്നണി ചിറ്റാട്ടുകര മേഖല തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രൊഫ.സി. രവിന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിറ്റാട്ടുകര മേഖല കമ്മിറ്റിയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ചിറ്റാട്ടുകര കിഴക്കേത്തലയിലുള്ള ഓഫീസിന്റെ ഉദ്ഘാടനം സി.പി.ഐ. (എം) ജില്ലാ കമ്മറ്റി അംഗം ബേബി ജോണ്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സി.പി.ഐ. മണ്ഡലം കമ്മറ്റി അംഗം ടി.സി മോഹനന്‍ അദ്ധ്യക്ഷനായി. മുരളി പെരുനെല്ലി എം.എല്‍.എ , ഷാജി കാക്കശ്ശേരി, വി.സി.വിന്‍സെന്റ്, പി.എല്‍.ഡൊമിനി, പി.ജി സുബിദാസ്, ആഷിക്ക് വലിയകത്ത് , ബി.ആര്‍ സന്തോഷ്, സി.കെ രമേഷ്, ആര്‍.എ അബ്ദുള്‍ ഹക്കിം സി എഫ് രാജന്‍ എന്നിവരും ത്രിതില പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!