24.8 C
Kunnamkulam
Thursday, August 6, 2026
Home Bureaus Punnayurkulam പുന്നയൂര്‍ എടക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

പുന്നയൂര്‍ എടക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

72

പുന്നയൂര്‍ എടക്കര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശികളായ കളത്തിങ്കല്‍ വീട്ടില്‍ മറിയം മിസ്വ(17), ഐഷ(22), സഫ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 2.45നായിരുന്നു അപകടം. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതോടെ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. പരിക്കേറ്റവരെ എടക്കഴിയൂര്‍ കെന്‍സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!