മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സ്റ്റുഡന്റ് മൂവ്‌മെന്റ് കുന്നംകുളം ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു. കുന്നംകുളം ഭദ്രാസനത്തില്‍ എസ്്എസ്എല്‍സി, +2 പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ + കരസ്ഥമാക്കിയവര്‍, മറ്റ് പഠന മേഖലകളില്‍ റാങ്ക് നേടിയവര്‍, കലാ കായിക സാംസ്‌കാരിക രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍, അവാര്‍ഡ് ജേതാക്കള്‍ എന്നിവരെയാണ് അനുമോദിച്ചത്. ആര്‍ത്താറ്റ് അരമനയില്‍ നടന്ന അനുമോദന സമ്മേളനം, കേരള ഫിഷറീസ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറും ഡീനുമായ പ്രൊഫസര്‍ കെ റിജി ജോണ്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഫാ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജോര്‍ജ്, നവ വൈദികന്‍ ഫാ. മെല്‍വിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥി പ്രസ്ഥാന സ്ഥാപകനായ, പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് രണ്ടാമന്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വച്ച നല്‍കി. സംഘടന ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോസഫ് ജോസ് കെ സ്വാഗതവും, സെക്രട്ടറി അബിയ. എം. സാമൂവല്‍ നന്ദിയും പറഞ്ഞു.