എല്‍ ഡി എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി

പകുതിവിലക്ക് വീട്ടുപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞു ജനങ്ങളില്‍ നിന്ന് കോടികള്‍ മുക്കിയ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ അഡ്വക്കേറ്റ് കെ എ ബക്കര്‍ മെമ്പര്‍സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്‍ ഡി എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധം നടത്തി. എന്‍ സി പി സംസ്ഥാന സമിതിയഗം ഇ അബ്ദുല്‍നാസര്‍ ഉദ്ഘാടനം ചെയ്തു. വി വി സുരേഷ് അധ്യക്ഷത വഹിച്ചു. പി സി മൊയ്ദീന്‍, അഷറഫ് തരകത്ത്, കെപി രാജന്‍, സമീറ ഇളയിടത്ത്, എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT