വോട്ട് കൊള്ളക്കെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഫ്രീഡം ലൈറ്റ് മാര്‍ച്ച് നടത്തി. പഴഞ്ഞി ജെറുസലേം സെന്ററില്‍ നിന്ന് ചിറക്കല്‍ സെന്ററിലേക്ക് നടത്തിയ ഫ്രീഡം ലൈറ്റ് മാര്‍ച്ച് കോണ്‍ഗ്രസ്സ് നേതാവ് കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം എം അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം എസ് മണികണ്ഠന്‍ മുഖ്യാഥിതിയായിരുന്നു. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ എം എ അബ്ദുള്‍ റഷീദ്, എന്‍ കെ അബ്ദുള്‍ മജീദ്, എന്‍ എം റഫീഖ്, ബിജു സി ജോബ്് തുടങ്ങിയവര്‍ സംസാരിച്ചു.