തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി

കൂലി കുടിശിക നല്‍കുക, തൊഴില്‍ ദിനങ്ങള്‍ 200 ആക്കുക, മിനിമം കൂലി 600 ആയി വര്‍ധിപ്പിക്കുക തുടങ്ങിയ മുദ്രവാക്യങ്ങളുന്നയിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ എളവള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ചിറ്റാട്ടുകര പോസ്റ്റാഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സിപിഐഎം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡണ്ട് കെ.എം പരമേശ്വരന്‍ അദ്ധ്യക്ഷനായി. ബി ആര്‍ സന്തോഷ്, ടി ഡി സുനില്‍, സതികൃഷ്ണന്‍, കല്യാണി നാരായണന്‍, വിജയ സുരേഷ് എന്നിവര്‍ സംസാരിച്ചു ചിറ്റാട്ടുകര കിഴക്കേ തലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ അണിനിരന്നു.

ADVERTISEMENT