വലിയങ്ങാടിക്കിനി പുതിയ മുഖം; മാര്‍ക്കറ്റ് നവീകരിച്ച് നാടിന് സമര്‍പ്പിച്ചു

കുന്നംകുളത്തിന്റെ ചരിത്രപ്പെരുമയും പ്രൗഢിയും വിളിച്ചോതുന്ന വലിയങ്ങാടി മാര്‍ക്കറ്റ് നവീകരിച്ച് നാടിന് സമര്‍പ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പി.കെ ഷെബീര്‍, കൗണ്‍സിലര്‍ അഡ്വേക്കേറ്റ് സോഫിയ ശ്രീജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എസ് സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. 20 ലക്ഷം രൂപ ചെലവിലാണ് നഗരസഭ മാര്‍ക്കറ്റ് നവീകരിച്ചത്. മത്സ്യം, മാംസം, പച്ചക്കറി എന്നിവയുടെ വിപണനത്തിനായി പ്രത്യേകം സജ്ജമാക്കിയ സ്റ്റാളുകളും മാര്‍ക്കറ്റിന് ചുറ്റുമതില്‍, ഗേറ്റ്, ജലവിതരണ സംവിധാനം എന്നിവയും നവീകരണത്തോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുണ്ട്.
മാര്‍ക്കറ്റ് തൊഴിലാളികളായ ജോയ്, ബാബു, സുരേഷ്, ഇസാക്ക്, കൊച്ചു, ലീല എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ADVERTISEMENT