തൃശ്ശൂരില്‍ 105 ഗ്രാം എംഡിഎംഎ യുമായി ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടി. ടൗണ്‍ വെസ്റ്റ് പോലീസും സിറ്റി ഡാന്‍സാഫ് സംഘവുമാണ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും പ്രതികളെ പിടികൂടിയത്. ഏറണാകുളം സ്വദേശി ആഷിക്, ഭാര്യ പത്തനാപുരം സ്വദേശിനി ഷഹന, മാള സ്വദേശിനി ഹരിത എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് എംഡിഎംഎ തൃശ്ശൂരില്‍ എത്തിച്ചത്. റെയില്‍വേ സ്റ്റേഷന്റെ പുറകുവശത്തെ ഗുഡ്‌സ് ഷെഡിന് സമീപത്തു വെച്ചാണ് മൂവരെയും പോലീസ് പിടികൂടിയത്. ബാംഗ്ലൂരില്‍ എവിടെ നിന്നാണ് ഇത്രയും വലിയ അളവില്‍ മയക്കുമരുന്ന് വാങ്ങിയത്, ആര്‍ക്കാണ് കൈമാറാന്‍ ഉദ്ദേശിച്ചിരുന്നത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.