കുന്നംകുളം വ്യാപാര ഭവനില്‍ വന്‍ തീപിടുത്തം

കുന്നംകുളം വ്യാപാര ഭവനില്‍ വന്‍ തീപിടുത്തം; പ്രധാന ഹാള്‍ പൂര്‍ണമായി കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം. ശനിയാഴ്ച്ച പുലര്‍ച്ചെ 3 മണിയോടെയാണ് തീപിടുത്തം ഉണ്ടായിട്ടുള്ളത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം. മുകളിലെ സീലിങ്ങും കസേരകളും, സെന്‍ട്രലൈസ്ഡ് എസിയും ഫാനുകളും പ്രൊജക്ടറും ടൈലുകളും ഉള്‍പ്പെടെ പൂര്‍ണ്ണമായും അഗ്‌നിക്കിരയായിട്ടുണ്ട്. മുറിയുടെ ഗ്ലാസ് ഡോറുകളും പൊട്ടിത്തെറിച്ചിട്ടുണ്ട്. ഒന്നാം നിലയിലെ വലിയ ഹാളാണ് കത്തിയത്. പുലര്‍ച്ചെ ഹാളില്‍ നിന്നും പുക ഉയരുന്നത് കണ്ടവരാണ് വിവരം പുറത്ത് അറിയിച്ചത്. ചേംബര്‍ ഓഫീസിലേക്കോ മറ്റ് ഹാളുകളിലേക്കോ തീ പടര്‍ന്നിട്ടില്ല. വിവാഹങ്ങള്‍, വലിയ സമ്മേളനങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്ന ഹാളാണിത്.

ADVERTISEMENT