32.2 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk മറ്റത്ത് വന്‍ തീപിടുത്തം ; ഫയർഫോഴ്സ് എത്തി തീയണച്ചു

മറ്റത്ത് വന്‍ തീപിടുത്തം ; ഫയർഫോഴ്സ് എത്തി തീയണച്ചു

758

മറ്റത്ത് വന്‍ തീപിടുത്തം. ഗുരുവായൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. മറ്റം – ആളൂര്‍ റോഡില്‍ മരക്കമ്പനിയ്ക്ക് പിറകിലായി ഊട്ടി ഗാര്‍ഡന്‍ എന്നറിയപ്പെടുന്ന പാടശേഖരത്തിലാണ് ഞായറാഴ്ച്ച ഉച്ചയോടെ തീപിടുത്തം ഉണ്ടായത്. കനത്ത വെയിലും ശക്തമായ കാറ്റും മൂലം അതിവേഗം പടര്‍ന്ന് പിടിച്ച തീ അണയ്ക്കാന്‍,
ആദ്യം നാട്ടുകാരുടെ നേതൃത്വത്തില്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും കാറ്റ് പ്രതികൂലമായതോടെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഗുരുവായൂര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ
രണ്ട് യൂണിറ്റ് എത്തിയാണ് നാട്ടുക്കാരുടെ സഹകരണത്തോടെ തീ അണച്ചത്. മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തിലെ തിരുന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ്, മേഖലയില്‍ വലിയ തോതിലുള്ള തീപിടുത്തം ഉണ്ടായത്.  ഒഴിഞ്ഞ് കിടക്കുന്ന മേഖലയായതിനാല്‍ മറ്റു രീതിയിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. ഗുരുവായൂര്‍ ഫയര്‍‌സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ എസ്. ബിജുവിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് തീ അണയ്ക്കാനായി എത്തിയത്.

 

ADVERTISEMENT
error: Content is protected !!