31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk മറ്റം നിത്യസഹായമാതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തില്‍ നേര്‍ച്ച വെഞ്ചരിപ്പ് നടന്നു

മറ്റം നിത്യസഹായമാതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തില്‍ നേര്‍ച്ച വെഞ്ചരിപ്പ് നടന്നു

52

മറ്റം നിത്യസഹായമാതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തിലെ തിരുന്നാള്‍ ആഘോഷത്തിന് വിതരണം നടത്തുന്നതിനുള്ള നേര്‍ച്ചയുടെ വെഞ്ചരിപ്പ് നടന്നു. തിരുന്നാളില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന ഭക്തജനങ്ങള്‍ വിതരണം ചെയ്യുന്ന നേര്‍ച്ചയുടെ വെഞ്ചരിപ്പാണ് വ്യാഴാഴ്ച്ച നടന്നത്. രാവിലെ ദിവ്യബലിയ്ക്ക് ശേഷം മറ്റം സെന്റ് തോമസ് ഫൊറോന സഹവികാരി ഫാ. ജിയോ വേലൂക്കാരന്‍ കാര്‍മ്മികനായി വെഞ്ചരിപ്പ് നടന്നു. അരി, അവില്‍, സ്വീറ്റ് മിക്‌സ്ച്ചര്‍ എന്നിവയാണ് തീര്‍ത്ഥ കേന്ദ്രത്തിലെ തിരുന്നാളിന് ഭക്തജനങ്ങള്‍ക്ക് നേര്‍ച്ചയായി നല്‍കുന്നത്. വെഞ്ചരിപ്പിനെ തുടര്‍ന്ന് ഇടവകയിലെ മാതൃസമിതിയുടെ നേതൃത്വത്തില്‍ നേര്‍ച്ച സാധനങ്ങളുടെ പാക്കിങ്ങ് ആരംഭിച്ചു.

കൈക്കാരന്‍മാരായ സി.കെ. ജോയ്, ഷാജ് കെ. സൈമണ്‍, സി.ടി. സ്പാര്‍ട്ടക്‌സ്, തിരുന്നാല്‍ ജനറല്‍ കണ്‍വീനര്‍ സെബി തോമസ് കെ, ജോയിന്റ് കണ്‍വീനര്‍ സി. ടി. ജെയിംസ്, നേര്‍ച്ചകണ്‍വീനര്‍ പ്രിന്‍സി ജോസഫ് ജോവിന്റ് കണ്‍വീനര്‍ അല്‍ഫോന്‍സ ഗ്രേസണ്‍, മീഡിയ കമ്മിറ്റി കണ്‍വീനര്‍ കെ.സി. ജോണ്‍സണ്‍, മാതൃസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ വെഞ്ചരിപ്പ് ചടങ്ങില്‍ സംബന്ധിച്ചു. ഏപ്രില്‍ 17, 18, 19,20,21 തിയ്യതികളിലായാണ് നിത്യസഹായ മാതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തിലെ തിരുന്നാളാലോഷം.

ADVERTISEMENT
error: Content is protected !!