ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായുള്ള ദ്രവ്യസമര്‍പ്പണം ഭക്തിനിര്‍ഭരമായി

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ ആരംഭിക്കുന്ന തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായുള്ള ദ്രവ്യസമര്‍പ്പണം ഭക്തിനിര്‍ഭരമായി. കലവറ നിറക്കല്‍ ചടങ്ങ് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. രാവിലെ 9 മണിക്ക് ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി നേന്ത്രക്കായ കുല സമര്‍പ്പിച്ചതോടെയാണ് ദ്രവ്യ സമര്‍പ്പണത്തിന് തുടക്കമായത്. തുടര്‍ന്നു ചടങ്ങിനെത്തിച്ചേര്‍ന്ന ഭക്തജനങ്ങള്‍ വിവിധ ദ്രവ്യങ്ങള്‍ – പച്ചക്കറികള്‍, അരി, വെളിച്ചണ്ണ, പപ്പടം തുടങ്ങിയ പലവ്യഞ്ജ സാധനങ്ങള്‍ തുടങ്ങിയവ സമര്‍പ്പിച്ചു. രണ്ടാം തിയ്യതി മുതല്‍ തിരുവാതിര മഹോത്സവം സമാപിക്കുന്ന 13 ാം തീയതി വരെ വിപുലമായ അന്നദാനത്തിനായി ഭക്തജനങ്ങള്‍ സമര്‍പ്പിച്ച വസ്തുക്കള്‍ ഉപയോഗിക്കും.

ADVERTISEMENT