‘മാത്ത് ഫെയര്‍ – 2025’ സംഘടിപ്പിച്ചു

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാത്ത് ഫെയര്‍ – 2025 സംഘടിപ്പിച്ചു. ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗണിതശാസ്ത്ര അധ്യാപകന്‍ എം.ടി കുഞ്ഞുമോന്‍, മാത്ത് ഫെയറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ കഴിവുകള്‍ പ്രകടമാക്കുന്നതിനും അവരുടെ വിശകലന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മാത്ത് ഫെയര്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ബഥനി സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.സി , പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ സി രാധാമണി വിദ്യാര്‍ഥികളായ ഐഷത്ത് സിമ്ര,ഡിയാന്‍ അജിന്‍ പുലിക്കോട്ടില്‍എന്നിവര്‍ സംസാരിച്ചു. ഗണിത ശാസ്ത്ര വിഭാഗം മേധാവി മിജു ചുങ്കത്തും അധ്യാപകരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT