പ്രസിദ്ധമായ മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള നില പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടന്നു. തീര്‍ത്ഥ കേന്ദ്രത്തിലെ 87-ാം പ്രതിഷ്ഠാ തിരുനാളിനോടനുബന്ധിച്ച് തീര്‍ത്ഥകേന്ദ്രത്തിന്റെ കാവടത്തിന് മുന്നിലും മറ്റം സെന്ററിലും ഒരുക്കുന്ന പന്തലുകളുടെ കാല്‍നാട്ട് കര്‍മ്മം ഫൊറോന വികാരി ഫാ. ഡോ.ഫ്രാന്‍സീസ് ആളൂര്‍ നിര്‍വ്വഹിച്ചു. പന്തലിന്റെ കാലുകള്‍ ആശിര്‍വദിച്ച ശേഷമായിരുന്നു കാലുകള്‍ നാട്ടിയത്. വര്‍ഷങ്ങളായി പന്തല്‍ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പാവറട്ടിയിലെ ഷെമീര്‍ ലൈറ്റ് ആന്‍ഡ് സൗണ്ടാണ് പന്തല്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. സഹ വികാരി ഫാ.ഫ്രാങ്കോ ഫ്രോണിസ് ചെറുതാണിക്കല്‍, കൈക്കാരന്‍മാരായ സി.കെ.ജോയ്, ജോണ്‍സണ്‍ കാക്കശ്ശേരി, പി.എ. സ്റ്റീഫന്‍, ജോണ്‍സണ്‍ സി തോമസ്, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ എം.ജെ ജോഷി, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ സി.ജെ.ആല്‍ബര്‍ട്ട്, പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ കെ.എസ്. ഷെല്‍ബിന്‍, ജോ. കണ്‍വീനര്‍ ലിസ്റ്റണ്‍ വര്‍ഗ്ഗീസ് , മറ്റു കണ്‍വീനര്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍, കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മെയ് 2,3,4,5,6 തിയ്യതികളിലാണ് നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളാഘോഷം.