നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ കുരുത്തോലകളു കൈയിലേന്തി പ്രദക്ഷിണമായി ഇടവക ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. സാന്‍തോം യൂത്ത് മിനിസ്ട്രിയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയ ഓശാന ദൃശ്വാവിഷ്‌ക്കാരം ആകര്‍ഷകമായി. ഫൊറോന വികാരി ഫാ. ഫ്രാന്‍സീസ് ആളൂര്‍ ഓശാന ഞായറിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനായി. കൈക്കാരന്‍മാരായ ഷാജ് കെ സൈമണ്‍, സി.കെ.ജോയ്, എം.ജെ ജോഷി, സി.ടി.സ്പാര്‍ട്ടക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി. നമ്പഴിക്കാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് മറ്റം ഫൊറോന സഹ വികാരി ഫാ. ജിയോ വേലൂക്കാരന്‍ കാര്‍മ്മികനായി. ട്രസ്റ്റിമാരായ ജെറ്റ്‌സണ്‍ സി തോമസ്, സി.പി.മെല്‍വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



