മാധ്യമ പ്രവര്‍ത്തനത്തില്‍ തല്‍പ്പരരായവര്‍ക്കായി കുന്നംകുളം പ്രസ് ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച മാധ്യമ ശില്പശാല ദൂരദര്‍ശന്‍ വാര്‍ത്താവതാരകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരങ്ങളില്‍ പലപ്പോഴും വായനക്കാര്‍ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ ലഭ്യമാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാലത്ത് സത്യസന്ധമായ വാര്‍ത്തകളലില്ല, ബ്രേക്കിങ്ങ് വാര്‍ത്തകളിലും റേറ്റിങ്ങിലുമാണ് മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ആര്‍. ബാലകൃഷ്ണന്‍ കൂട്ടി ചേര്‍ത്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ജോസ് മാളിയേക്കല്‍ അധ്യക്ഷനായി. മുന്‍ പ്രസിഡണ്ടുമാരായ സി.ഗിരീഷ് കുമാര്‍, സി.എഫ്. ബെന്നി, സി സി ടി വി ക്യാമറമാന്‍ ഹരി ഇല്ലത്ത് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി മുഹമ്മദ് അജ്മല്‍ സ്വാഗതവും, ട്രഷറര്‍ മുകേഷ് കൊങ്ങണൂര്‍ നന്ദിയും പറഞ്ഞു.
Home Bureaus Kunnamkulam കുന്നംകുളം പ്രസ് ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച മാധ്യമ ശില്പശാല ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു