കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തും ആയുഷ് ആയുര്‍വേദ ഹോമിയോ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും സംയുക്തമായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി. കിഴക്കുമുറി പകല്‍ വീട്ടില്‍ നടത്തിയ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബബിത ഫിലോ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് മെമ്പര്‍മാരായ ഹരിദാസന്‍, ടി.എസ് മണികണ്ഠന്‍, പഞ്ചായത്ത് മെമ്പര്‍മാരായ എം.എസ് മണികണ്ഠന്‍, എം എ അബ്ദുല്‍ റഷീദ്, വാര്‍ഡ് മെമ്പര്‍ പ്രമീള രാജന്‍ എന്നിവര്‍ സംസാരിച്ചു.
ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ നിഖില്‍ ജോസ് ഫ്രാന്‍സിസ്, ആയുര്‍വേദ മെഡിക്കല് ഓഫീസര്‍മാരായ ഡോ ശബ്‌ന കൃഷ്ണന്‍,
ഡോ സീന എസ്‌കെഎം എന്നിവര്‍ രോഗികളെ പരിശോധിച്ച്, ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പഴഞ്ഞി സിഎച്ച്‌സിയുടെ നേതൃത്വത്തില്‍ രക്തസമര്‍ദം, രക്ത പരിശോധന എന്നിവയും നടത്തി.